19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

ടിക് ടോക്ക് ഇന്ത്യയിലുള്ള മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

Janayugom Webdesk
February 10, 2023 6:07 pm

ചൈനീസ് ആപ്പുകള്‍ ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള ജീവനക്കാരില്‍ ചിലരെ പിരിച്ചുവിടുകയാണ്. ഇന്ത്യയില്‍ മിച്ചമുള്ള ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ആകെ 40 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് വിവരം. ആഗോളതലത്തില്‍ ഷോര്‍ട്ട് വീഡിയോകളിലൂടെ തരംഗമായ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്. 

ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2020 ജൂണിലാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Eng­lish Sum­ma­ry; Tik Tok has fired all its employ­ees in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.