അഖിലേന്ത്യാ കിസാൻസഭ കർഷക രക്ഷായാത്രകള്‍ക്ക് തുടക്കമായി. രാജ്യത്തെ കർഷക സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഹ്രസ്വകാല‑ദീർഘകാല പരിഹാരം തേടി സംഘടിപ്പിക്കുന്ന പ്രചരണ‑പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സംസ്ഥാനത്ത് രണ്ട് മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി നയിക്കുന്ന തെക്കൻ മേഖല കർഷക രക്ഷായാത്ര തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍ എന്നിവര്‍ സംസാരിച്ചു.
കിസാന്‍സഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ടി എസ് ബിനുകുമാര്‍ സ്വാഗതം പറഞ്ഞു. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ പി ജയൻ വൈസ് ക്യാപ്റ്റനും മാത്യു വർഗീസ് ഡയറക്ടറും ജോയ് കുട്ടി ജോസ്, ആർ ചന്ദ്രിക, സെക്രട്ടറി ഇ എൻ ദാസപ്പൻ എന്നിവര്‍ അംഗങ്ങളുമാണ്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ നയിക്കുന്ന വടക്കൻമേഖലാ യാത്ര ഉപ്പളയിൽ ദേശീയ സെക്രട്ടറി സത്യൻമോകേരി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പ്രസിഡന്റ് എം അസിനാർ അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ എ പ്രദീപൻ, ജാഥാ ഡയറക്ടർ സംസ്ഥാന സെക്രട്ടറി കെ വി വസന്തകുമാർ, ജാഥാംഗങ്ങളും വൈസ് പ്രസിഡന്റുമാരുമായ ടി കെ രാജൻ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ബി വി രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജയറാം ബല്ലം കൂടൽ സ്വാഗതം പറഞ്ഞു. ജാഥ ഉദ്ഘാടനത്തിന് ശേഷം ബദിയടുക്കയിൽ സ്വീകരണം ഏറ്റുവാങ്ങി. ഇന്ന് രാവിലെ 9.30‑കുറ്റിക്കോൽ, 10.30- എരിക്കുളം, 11.30- വെള്ളരിക്കുണ്ട്, 12.30- ചീമേനി, എന്നീ സ്വീകരണങ്ങൾക്ക് ശേഷം 2.30 ഓടെ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.
തിരുവനന്തപുരം: കൃഷിക്കാരും തൊഴിലാളികളും കൂടുതലുള്ള രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കുന്നവരെക്കാള്‍ കൂടുതല്‍ പ്രാധാന്യം മൂലധനത്തിന് നല്‍കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രക്ഷായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആഗോളീകരണ‑സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിനുശേഷം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയുമല്ലാതെ ജനദ്രോഹനയങ്ങള്‍ ചെറുക്കാന്‍ കഴിയില്ലെന്നും കാനം വ്യക്തമാക്കി.
English Summary;Farmer rescue trips started; Anti-people policies can be resisted only through struggles: Kanam Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.