29 December 2025, Monday

Related news

December 24, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025
December 8, 2025
December 5, 2025
December 3, 2025
December 1, 2025

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; സംയുക്ത പരിശോധന വേണം: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 10, 2023 11:13 pm

പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകളാണ് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും പരിശോധിക്കുക.

പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർത്ഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന് ഇടതു സ്ഥാനർത്ഥി ആവശ്യപ്പെട്ടിരുന്നു.. പോസ്റ്റൽ ബാലറ്റുകളുള്ള പെട്ടിയായിരുന്നു നേരത്തേ കാണാതായത്. പിന്നീട് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ബാലറ്റ് പെട്ടി കണ്ടെത്തി ഹൈക്കോടതിയെ ഏല്‍പ്പിച്ചിരുന്നു.

എന്നാൽ തന്റേയോ മുന്നണിയുടെ ഭാഗത്ത് നിന്ന് കൃത്രിമം നടന്നിട്ടില്ലെന്നായിരുന്നു നജീബ് കാന്തപുരം പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും നജീബ് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത്. അന്ന് അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെപിഎ മുസ്തഫ കോടതിയെ സമീപിച്ചിരുന്നു.

Eng­lish Summary;Perinthalmanna elec­tion; Joint review required: High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.