22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

പുതിയ പ്രചാരണ തന്ത്രവുമായി ആളങ്കം

Janayugom Webdesk
കൊച്ചി
February 11, 2023 8:09 pm

സിയാദ് ഇന്ത്യാ എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന ആളങ്കം സിനിമയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ കപ്പുകള്‍ എത്തി. കപ്പിനു ചുറ്റും സിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ നിത്യോപയോഗസാധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്‌പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നുവെന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ ആളങ്കം കപ്പുകളില്‍ ചായ കുടിച്ച് സിനിമയിലെ താരങ്ങളായ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും പ്രൊമോഷന് തുടക്കമിട്ടു. ഇത്തരം ഇരുപതു ലക്ഷത്തിലേറെ കപ്പുകള്‍ കേരളത്തിലൂടനീളം സൗജന്യമായി വിതരണം ചെയ്യും.
ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ.

Eng­lish Summary;Alankam with new cam­paign strategy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.