പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ബുധനാഴ്ചയ്ക്കകം മറുപടി പറയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ചത്. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അദാനിയുടെ സമ്പത്തിലുണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വാക്കുകള്‍. രാഹുലിന്റെ പരാമര്‍ശമം അവഹേളനപരവും അണ്‍പാര്‍ലമെന്ററിയുമാണെന്ന് അതേസമയം ബിജെപി ആരോപിച്ചു. പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ നിഷികാന്ത് ദുബെ സ്പീക്കറെ സമീപിച്ചത്.
English Summary: Rahul Gandhi gets notice over ‘unparliamentary’ remarks on PM Modi over Adani
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.