കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. തീയും, പുകയും ഉയർന്നതോടെ സമീപ വാർഡിലെ രോഗികളെ ഒഴിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൻ്റെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. പുതിയ കെട്ടിടത്തിൻ്റെ നിർമാണം നടക്കുന്നതിൻ്റെ ഭാഗമായി നടത്തിയ വെൽഡിംഗ് ജോലികൾക്കിടെ തീ പടർന്നത് ആണെന്നാണ് പ്രാഥമിക നിഗമനം.
അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.ആശുപത്രിയുടെ മൂന്നാം വാർഡിൻ്റെ പിൻഭാഗത്താണ് പുതിയ എട്ട് നില കെട്ടിടം നിർമ്മിക്കുന്നത്.
ഇതേ തുടർന്ന് മൂന്നാം വാർഡിലെ നൂറിലധികം വരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.
English Summary:
A huge fire broke out in Kottayam Medical College
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.