21 January 2026, Wednesday

Related news

April 8, 2025
December 15, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024

ജഡ്ജിമാരുടെ നിയമനം: കേന്ദ്ര ഇടപെടല്‍ ഗുരുതരമെന്ന് സുപ്രീം കോടതി

web desk
ന്യൂഡല്‍ഹി
February 14, 2023 9:04 am

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുകള്‍ ഗുരുതരമാണെന്ന് സുപ്രീം കോടതി. പത്ത് ദിവസത്തിനുള്ളിൽ സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജഡ്ജിമാരെ നിയമിച്ച നടപടിയിലാണ് സുപ്രീം കോടതി അതൃപ്തി അറിയിച്ചിട്ടുള്ളത്. ജഡ്ജിമാരുടെ സ്ഥലമാറ്റത്തിന് സർക്കാരിന് പരിമിതമായ പങ്ക് മാത്രമേയുള്ളൂവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, മനോജ് മിശ്ര, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു.

ജഡ്ജിമാരുടെ നിയമന കാര്യങ്ങളിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ ഉണ്ട്. കേന്ദ്ര സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ വളരെ ഗുരുതരമാണെന്നും കോടതിയെ ഈ വിഷയങ്ങൾ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നുമുള്ള ബെഞ്ചിന്റെ നിരീക്ഷണം സര്‍ക്കാരിനെ അറിയിച്ചു. കൊളീജിയം ശിപാർശകളുടെ പേരിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തമ്മിൽ നിലവില്‍ ശീതയുദ്ധമാണ്. അതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമർശം വന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസുമാർ, ഹൈക്കോടതി ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങളിലെ കേന്ദ്ര സർക്കാർ ഇടപെടലുളിൽ കഠിനമായ തീരുമാനമെടുക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിക്കരുതെന്ന് കോടതി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏഴ് ജഡ്ജിമാരെ സുപ്രീം കോടതിയിലും ഗുജറാത്ത്, ഗുവാഹത്തി, ത്രിപുര, ജമ്മു കശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ്റ്റുമാരെയും നിയമിച്ചിരുന്നു. കൊളീജിയം നൽകിയ ശുപാർശകളിൽ സമയബന്ധിതമായ തീരുമാനങ്ങളെടുക്കാനും നേരത്തെ ഇല്ലാതിരുന്ന സമയപരിധി നിശ്ചയിക്കാനും കേന്ദ്രത്തിനുമുന്നില്‍ സുപ്രീം കോടതി നിർദ്ദേശങ്ങൾ വച്ചു. നിയമനങ്ങളിൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് തിങ്കളാഴ്ച കേന്ദ്രത്തിനെതിരെ സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറും അഭിഭാഷകൻ അമിത് പൈയും ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നതുള്‍പ്പെടെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൊളീജിയം ശുപാർശകൾ കേന്ദ്രം വേർതിരിക്കുകയാണെന്നും അഭിഭാഷകര്‍ പറഞ്ഞു.

 

Eng­lish Sam­mury: The Cen­tre and the SC have been engaged in a tug of war with the for­mer express­ing reser­va­tions against the col­legium sys­tem of appoint­ments in high­er judi­cia­ry and instead pitch­ing for a say in the process

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.