19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
October 11, 2024
September 20, 2024
September 9, 2024
July 10, 2024
June 9, 2024
April 20, 2024
April 19, 2024
March 23, 2024
February 7, 2024

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം : രാഷ്ട്രീയം വിടുകയാണെന്ന്‌ പ്രഖ്യാപിച്ച് തിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് ദേബ് ബര്‍മ

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2023 12:25 pm

ഏവരെയും,ഞെട്ടിച്ചുകൊണ്ട് രാഷ്ട്രീയം വിടുകയാണെന്ന്‌ പ്രഖ്യാപിച്ച് ത്രിപുരയില്‍ തിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് ദേബ് ബര്‍മ പ്രഖ്യാപിച്ചിരിക്കുന്നു.ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന്‌ പ്രദ്യോത് ദേബ് ബര്‍മയുടെ പ്രഖ്യാപനം. നാളെയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ്. 

നാളത്തെ വോട്ടെടുപ്പിന്‌ ശേഷം രാഷ്ട്രീയും വിടുമെന്ന് പ്രഖ്യാപിച്ച ദേബ് ബര്‍മ, ബുബഗ്ര (രാജാവ്) ആയി ഇനിയൊരിക്കലും വോട്ട് തേടില്ലെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവുമില്ലാത്ത പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാടിയതിന്റെ വികാരം മനസിലാക്കാതെ പല നേതാക്കളും തന്നെ അവഗണിച്ചുവെന്ന് ത്രിപുരയിലെ മുന്‍ രാജകുടുംബാംഗം കൂടിയായ പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.

ഒരു രാഷ്ട്രീയ വേദിയില്‍ ഇന്ന് എന്റെ അവസാന പ്രസംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു രാജാവായി ഇനിയൊരിക്കലും ജനങ്ങളോട് വോട്ട് തേടില്ല. ഇതെന്നെ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കായി കഠിനായി പോരാടിയിട്ടുണ്ട് പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു. 

60 അംഗ ത്രിപുര നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ്. മാര്‍ച്ച് രണ്ടിന് ശേഷം ബുബഗ്ര രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്, എന്നാല്‍ ഞാന്‍ എന്നും എന്റെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ഞാന്‍ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സ്‌കോളര്‍ഷിപ്പിനും വേണ്ടി പ്രവര്‍ത്തിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുര ഉപമുഖ്യമന്ത്രിയും ചരിലാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജിഷ്ണു ദേവ് വര്‍മ മറ്റൊരു രാജകുടുംബാംഗമാണ്. ഞാന്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ സമുദായത്തെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് അയാള്‍ക്ക് (ജിഷ്ണു ദേവ് വര്‍മ) അറിയാം. യുദ്ധത്തില്‍ ഞാന്‍ അവന് ഒരിഞ്ച് ഭൂമി നല്‍കില്ല’ പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.

അതേ സമയം ഇത് രാജകുടുംബത്തിലെ പോരാട്ടമല്ലെന്നും പാവപ്പെട്ടവരുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദ്യോത് ദേബ്ബര്‍മയുടെ പാര്‍ട്ടി 42 സീറ്റുകളിലാണ് ത്രിപുരയില്‍ മത്സരിക്കുന്നത്.ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതുപക്ഷം പ്രധാന എതിരാളിയാണ്. 13സീറ്റില്‍ കോണ്‍ഗ്രസിനെ ഇടതുമുന്നണി പിന്തുണയ്ക്കുന്നു

Eng­lish Summary:
Tripu­ra assem­bly elec­tions only hours away: Tipra Mota chair­man Prady­ot Deb Bur­ma announces his retire­ment from politics

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.