27 February 2026, Friday

Related news

February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 16, 2026
February 15, 2026

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ പുതിയ തസ്തിക

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
web desk
തിരുവനന്തപുരം
February 15, 2023 3:07 pm

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ 56500–118100 രൂപ ശമ്പള നിരക്കിൽ ഒരു എൻവയോൺമെന്റ് ഓഫീസറുടെയും 51400–110300 ശമ്പള നിരക്കിൽ 2 അസിസ്റ്റന്റ് എൻവയോൺമെന്റ് ഓഫീസർമാരുടെയും തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയുടെ തീരുമാനം. സംസ്ഥാന പട്ടിക ജാതി — പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി വി പി സുബ്രഹ്മണ്യനെ രണ്ടുവർഷത്തേക്ക് നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്പെഷ്യൽ ഓഫീസറുടെ നിയമന കാലാവധി 31.12.2023 വരെ ദീർഘിപ്പിക്കും. ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിലെ തൊഴിലാളികളുടെ 1.07.2017 മുതൽ 30. 06.2022 വരെയുള്ള ദീർഘകാല കരാർ അംഗീകരിക്കാൻ തീരുമാനിച്ചു.

തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജിൽ ഭൂരഹിത തൊഴിലാളികുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നൽകുന്ന പദ്ധതിയിൽ 8 ഗുണഭോക്താക്കൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകുന്നതിന് മുദ്രവിലയിനത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഇളവ്. പരമാവധി 90, 064 രൂപയാണ് ഇളവ് നൽകുക. രജിസ്ട്രേഷൻ ഫീസിൽ പരമാവധി 22,516 രൂപ ഇളവ് നൽകും.

തൃശൂർ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് സർവ്വീസിലേക്ക് ആഗിരണം ചെയ്യാൻ തീരുമാനിച്ചു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2021–22 വർഷത്തെ എക്സ്ഗ്രേഷ്യ അനുവദിക്കാൻ തീരുമാനിച്ചു. 14600 രൂപയാണ് അനുവദിക്കുക.

ആക്കുളം-കൊല്ലം വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് ‑2) സാമ്പത്തിക വികസന മേഖലകൾ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70. 7 ഏക്കർ ഭൂമി 61.58 കോടി രൂപ ചിലവിൽ ഏറ്റെടുക്കാൻ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകൾ പ്രകാരം ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് നിലവിൽ കണ്ടെത്തിയതും ഇനി തെരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.