25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026

തെലങ്കാനയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് സ്ത്രീകൾ മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
February 17, 2023 9:35 am

തെലങ്കാനയിലെ യാദാദ്രിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച നാല് സ്ത്രീകള്‍ മരിച്ചു. മറ്റ് നാല് പേര്‍ പരിക്കേറ്റു. നാലുപേര്‍ക്ക് പരിക്കേറ്റു. തൊഴിലാളി സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദിന് 50 കിലോമീറ്റര്‍ അകലെ, ഛോട്ടുപാലില്‍ ദണ്ഡുംലക്പൂര്‍ വ്യവസായ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളായിരുന്നു ഓട്ടോയില്‍. മൂന്നുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരുക്കേറ്റവര്‍ ഹൈദരാബാദിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

Eng­lish Summary;Four women killed in Telan­gana bus-autorick­shaw collision

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.