25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 30, 2024
September 27, 2024
July 6, 2023
July 6, 2023
July 6, 2023
June 27, 2023
February 18, 2023
November 2, 2022
September 15, 2022

എനിക്ക് സ്വയമൊരു സര്‍ക്കസ് കുരങ്ങനെപോലെ തോന്നിയതായി ക്രിസ് ഹിന്ദ്‌സ്

Janayugom Webdesk
ന്യൂഡല്‍ഹി
February 18, 2023 12:40 pm

ഡെൻവർ സിറ്റി കൗൺസിൽ അംഗം ക്രിസ് ഹിന്ദ്‌സ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചർച്ചകൾക്കായി ഒരു പ്രാദേശിക നൃത്ത തിയേറ്ററിൽ എത്തിയിരുന്നു.കസേരകളും വെള്ളക്കുപ്പികളും സ്റ്റേജിൽ നിരത്തി, നൂറോളം വരുന്ന പ്രാദേശിക വോട്ടർമാർ വീക്ഷിക്കുന്നുണ്ടായിരുന്നു.ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.

നെഞ്ചിന് താഴെ തളർന്ന് വീൽചെയർ ഉപയോഗിക്കുന്ന ക്രിസ്ന് മറ്റ് ഉള്ളവര്‍ക്കൊപ്പം ചേരാൻ ഉയർത്തിയ സ്റ്റേജിലേക്ക് കയറാൻ ഒരു മാർഗവുമില്ല. ആശയക്കുഴപ്പത്തിലായ ജീവനക്കാർ, ഹിൻഡിനെയും 400 പൗണ്ട് വീൽചെയറും സ്റ്റേജിലേക്ക് ഉയർത്താൻ നിർദ്ദേശിച്ചു.നെഞ്ചിന് താഴെ തളര്‍ന്ന ഹിന്ദ്‌സിന് സ്‌റ്റേജിലേക്ക് കയറാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍ തനിക്ക് സ്റ്റേജില്‍ കയറണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദ്‌സ് വീല്‍ചെയറില്‍ നിന്ന് കൈകള്‍ ഉപയോഗിച്ച് കാലുകള്‍ എടുത്തുവെക്കുന്നതും സ്വയം നിരങ്ങി സ്റ്റേജിലേക്ക് കയറി ഇരിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി. വീല്‍ചെയര്‍ ഇല്ലാതെ സ്‌റ്റേജില്‍ കയറുന്നതിന് ഹിന്ദ്‌സിന് വിമുഖതയുണ്ടായിരുന്നു. 

എന്നാല്‍ ഡെന്‍വറിലെ സ്ഥാനാര്‍ത്ഥികള്‍ പൊതു പ്രചരണ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് മാറിയാല്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഒടുവില്‍ തിയേറ്ററിന്റെ പ്രധാന നിലയില്‍ സ്റ്റേജിന്റെ ചുവട്ടില്‍ ഹിന്ദ്‌സിന് വീല്‍ചെയറില്‍ ഇരിക്കാന്‍ പറ്റുന്ന സ്ഥലത്ത് സംവാദം മാറ്റി വെക്കുകയായിരുന്നു.വികലാംഗകര്‍ക്ക് സൗകര്യമില്ലാത്ത ഇത്തരം വേദികള്‍ക്കെതിരെ വികലാംഗ അഭിഭാഷകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു.

ഇത് തങ്ങള്‍ അനുഭവിക്കുന്ന സാധാരണ സംഭവമാണെന്ന് പക്ഷഘാതം ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന കൊളറാഡോ പ്രതിനിധി ഡേവിഡ് ഓട്ടിസ് അഭിപ്രായപ്പെട്ടു.സംഭവത്തില്‍ ക്ലിയോ പാര്‍ക്കര്‍ റോബിന്‍സണ്‍ ഡാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാലിക് റോബിന്‍സണ്‍ ഹിന്ദ്‌സിനോട് രേഖാ മൂലം മാപ്പ് പറഞ്ഞു.ഈ സംഭവത്തില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. ഇങ്ങനെയാരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ റോബിന്‍സണ്‍ പറഞ്ഞു.

2008ല്‍ സൈക്ലിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ഹിന്ദ്‌സ് നെഞ്ചിന് താഴെ തളര്‍ന്ന് കിടപ്പിലായത്. അതിന് ശേഷം തനിക്ക് വികലാംഗപ്രതിനിധാനം ചെയ്യാന്‍ സാധിക്കുമെകില്‍ താന്‍ അത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2019ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സിറ്റി കൗണ്‍സില്‍ ചേംബറുകളില്‍ വികലാംഗര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും അത് ഉണ്ടായത് വികലാംഗനായൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.എനിക്ക് സ്വയമൊരു സര്‍ക്കസ് കുരങ്ങനെപോലെ തോന്നിയതായി ക്രിസ് ഹിന്ദ്‌സ് പറഞ്ഞു.

Eng­lish Summary:
I felt like a cir­cus mon­key myself, Chris Hinds

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.