28 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 19, 2025
March 17, 2025
March 10, 2025
February 15, 2025
February 4, 2025
February 3, 2025
January 10, 2025
December 23, 2024
December 19, 2024

ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ ; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2023 10:39 pm

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പള്ളികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ക്രിസ്ത്യന്‍ വിഭാഗങ്ങളെയും പള്ളികളെയും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍, കലാപങ്ങള്‍, അറസ്റ്റ് എന്നിവയില്‍ ആശങ്ക ഉന്നയിച്ചായിരുന്നു പ്രതിഷേധം. 79 സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡല്‍ഹി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പങ്കെടുത്തു.

തങ്ങള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിരവധി സംഘര്‍ഷങ്ങള്‍ക്കും ശാരീരിക ആക്രമണങ്ങള്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ ഇരയായി. 2021ല്‍ രാജ്യത്ത് 525 ആക്രമണങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നടന്നത്. കഴിഞ്ഞ വര്‍ഷമിത് 600 ആയി വര്‍ധിച്ചു.

യുപിയില്‍ കേസുകളുടെ എണ്ണം 70ല്‍ നിന്നും 183 ആയി വര്‍ധിച്ചു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങളില്‍ മാത്രമാണ് യുപി പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും സംഘടനകള്‍ പറഞ്ഞു. വീടുകളില്‍ പോലും പ്രാര്‍ത്ഥിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ല. പിറന്നാള്‍ ആഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയതിന് സ്ത്രീകളെ പോലും അധികൃതര്‍ അറസ്റ്റു ചെയ്യുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Chris­tians protest at Jan­tar Man­tar against ‘ris­ing hate and violence’
You may also like this video

YouTube video player

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.