16 January 2026, Friday

Related news

January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 24, 2025
December 16, 2025
December 16, 2025
December 7, 2025

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; യുവതി അറസ്റ്റില്‍

Janayugom Webdesk
ഗുവഹട്ടി
February 20, 2023 7:34 pm

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി, ദിവസങ്ങളോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച ശേഷം യുവതിയെ പൊലീസ് പിടികൂടി. 

ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബന്ദന കലിത എന്ന യുവതിയും കാമുകന്‍ ധന്‍ജിര് ദേകയും സുഹൃത്ത് അരൂപ് ദാസുമാണ് കേസില്‍ അറസ്റ്റിലായത്. ബന്ദാനയുടെ ഭര്‍ത്താവ് അമരേന്ദ്ര ഡെ, അമ്മ ശങ്കരി ഡെ എന്നിവരാണ് ഏഴ് മാസം മുമ്പ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന ശേഷം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ദന നൂണ്‍മതി പൊലീസ് സറ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. 

പിന്നീട് കുറച്ച്‌ കാലങ്ങള്‍ക്ക് ശേഷം അമരേന്ദ്രയുടെ ബന്ധു മറ്റൊരു പരാതി നല്‍കുകയും അതില്‍ അമരേന്ദ്രയുടെ ഭാര്യക്ക് നേരെ സംശയമുന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും അന്വേഷണം നടത്തുകയും ഇവരെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം തെളിയുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: The hus­band and moth­er-in-law were killed and dis­mem­bered and kept in the fridge; The woman was arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.