ബ്ലൂടിക് വെരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മെറ്റ. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും മെറ്റ അറിയിച്ചു. മെറ്റാ ഹെല്പ് സെന്റര്‍ പേജില്‍ നിന്നുളള ചില സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് കൊണ്ട് ടെക്ഡ്രോയിഡറാണ് വിവരം പുറത്ത് വിട്ടത്. വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍ അനുവദിക്കുമെന്നും ടെക്ഡ്രോയിഡര് ട്വിറ്ററില്‍ കുറിച്ചു.
വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബ്ലൂ ടിക് ലഭിക്കുകയുള്ളു. വേരിഫിക്കേഷന് ഫോം പൂരിപ്പിച്ച് നല്‍കിയതിനു ശേഷം മാത്രമേ ആഗോള ബ്രാൻ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ക്ക് സ്ഥിരീകരണ ബാഡ്ജ് നല്‍കുകയുള്ളു. സബ്സ്ക്രിപ്ഷന് ഫീച്ചര്‍ ഇതുവരെ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഉള്‍പ്പെടുത്തുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
English Summary;Meta is set to introduce subscriptions for Bluetick verification
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.