18 November 2024, Monday
KSFE Galaxy Chits Banner 2

Related news

August 13, 2024
August 8, 2024
March 15, 2024
March 13, 2024
February 14, 2024
February 9, 2024
January 5, 2024
December 28, 2023
December 3, 2023
October 21, 2023

സഹകരണ മേഖലയില്‍ നിക്ഷേപ പലിശനിരക്ക് കൂട്ടി

Janayugom Webdesk
മലപ്പുറം
February 20, 2023 11:42 pm

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനെക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളുടെയും കേരള ബാങ്കിന്റെയും പലിശ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

രണ്ടു വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വര്‍ധന. ‘സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കില്‍ ആകര്‍ഷണീയമായ വര്‍ധനവ്.

9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘം

15 ദിവസം മുതല്‍ 45 ദിവസം വരെ 6.00
46 ദിവസം മുതല്‍ 90 ദിവസം വരെ 6.50 91 ദിവസം മുതല്‍ 179 ദിവസം വരെ 7.00
180 ദിവസം മുതല്‍ 364 ദിവസം വരെ 7.25
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 8.00

കേരള ബാങ്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ 5.50
46 ദിവസം മുതല്‍ 90 ദിവസം വരെ 6.00
91 ദിവസം മുതല്‍ 179 ദിവസം വരെ 6.25
180 ദിവസം മുതല്‍ 364 ദിവസം വരെ 6.75
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7.25
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 7.00

Eng­lish Summary;Interest rates on invest­ment in co-oper­a­tive sec­tor increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.