ഹൈക്കോടതി ഉത്തരവുകൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ മലയാളത്തിലും ലഭ്യമാക്കാൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹൈക്കോടതിയുടെ ഉത്തരവുകൾ ആദ്യമായി മലയാളത്തിൽ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്തരവുകൾ പുറത്തിറക്കിയത്.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഹൈക്കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ പുറത്ത് ഇറക്കുന്നത്. ഇംഗ്ലീഷ് പദപ്രയോഗങ്ങൾ, സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ, കോടതി വിധിന്യായങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കിയെടുക്കാൻ സാധാരണക്കാർക്കും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്.
കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്.
ചീഫ് ജസ്റ്റീസ് എം മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ രണ്ട് ഉത്തരവുകളാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റിൽ ആദ്യം പ്രസീദ്ധീകരിച്ചത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
English Summary: High Court orders now in Malayalam also
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.