റെയില്‍വേ വഴിയുള്ള ചരക്ക് ഗതാഗത പരിശോധന സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചരക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടിയാണിതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. പശ്ചിമ റെയില്‍വേയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച കരാറില്‍ കഴിഞ്ഞ ദിവസം വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അശോക് കുമാർ മിശ്രയുടെ സാന്നിധ്യത്തില്‍ നാല് സ്വകാര്യ കമ്പനികള്‍ ഒപ്പുവച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സുമിത് ഠാക്കൂര്‍ പറഞ്ഞു.
ഇന്റർടെക്, ആര്‍ഐടിഇഎസ്, ബ്യൂറോ വെരിറ്റാസ്, ടിയുവി ഇന്ത്യ എന്നിവര്‍ക്കാണ് ചരക്ക് പരിശോധനയുടെ കരാര്‍ നല്‍കിയിരിക്കുന്നത്.
ചരക്ക് ഗതാഗതം ഡിജിറ്റലാക്കി സുരക്ഷ വര്‍ധിപ്പിക്കുകയും ഇതിലൂടെ ട്രെയിനുകളില്‍ നിന്നുള്ള ചരക്കുകളുടെ മോഷണം ഒഴിവാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ പറയുന്നു. ഇതിന്റെ ഭാഗമായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലോക്കിങ് സംവിധാനം റെയിൽവേയിൽ ഉടൻ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: Inspection of railway freight to private agencies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.