29 December 2025, Monday

Related news

December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 19, 2025
November 15, 2025
November 9, 2025
November 5, 2025
October 31, 2025

ഒറ്റപ്പാലത്ത് നിന്ന് നാല് സ്കൂള്‍ കുട്ടികളെ കാണാതായി

Janayugom Webdesk
പാലക്കാട്
February 23, 2023 4:16 pm

ഒറ്റപ്പാലത്ത് എയ്ഡഡ് സ്‌കൂളിലെ നാലു ആണ്‍കുട്ടികളെ കാണാതായി. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കാണാതായത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടികളെ കാണാതായതോടെ പൊലീസ് അന്വേഷണം നടത്തുകയാണ്. കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷിനില്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. 

അതിനിടെയാണ് ചിലര്‍ കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് കണ്ടതായി പറഞ്ഞത്. വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. ട്രെയിന്‍ കയറാതെ കുട്ടികള്‍ മറ്റെവിടെയെങ്കിലും പോയോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂള്‍ വേഷത്തിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്.

Eng­lish Sum­ma­ry; Four chil­dren who went to school in Otta­palam have gone missing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.