15 December 2025, Monday

Related news

December 8, 2025
December 6, 2025
December 6, 2025
December 3, 2025
November 30, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025

ഒറ്റപ്പാലത്ത് കാണാതായ നാല് കുട്ടികളെ കോഴിക്കോട്ട് കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
February 23, 2023 7:02 pm

ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് സ്കൂള്‍ കുട്ടികളെ കോഴിക്കോട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല.

കുട്ടികളെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. 

Eng­lish Sum­ma­ry; Kozhikode found four miss­ing chil­dren from Ottapalam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.