1 January 2026, Thursday

Related news

December 8, 2025
October 27, 2025
September 17, 2025
August 12, 2025
July 18, 2025
April 27, 2025
April 4, 2025
April 4, 2025
March 6, 2025
January 24, 2025

അശ്ലീല സീരിസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ യുവ സംവിധായിക അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
February 24, 2023 7:29 pm

യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ അഭിനയിപ്പിച്ചതെന്നും കരാറില്‍ ഒപ്പു വെയ്പ്പിക്കുകയും ചെയ്തതായാണ് പരാതി. അറസ്റ്റ് ചെയ്ത ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും.

അതേസമയം അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് യുവാവ് പറയുന്നു. സത്യം മനസ്സിലായപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കരാര്‍ കാണിച്ചു സംവിധായിക ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു.

Eng­lish Summary;Acted as a bul­ly in an obscene ser­i­al; The young direc­tor was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.