26 December 2024, Thursday
KSFE Galaxy Chits Banner 2

പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍ മരുന്ന് നിര്‍മ്മാണം: പ്രമേഹത്തിനുള്‍പ്പെടെയുള്ള 10,000ത്തിലധികം ആയുര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു

Janayugom Webdesk
വയനാട്
February 24, 2023 9:37 pm

വയനാട് ജില്ലയിലെ വൈത്തിരി തളിപ്പുഴയിൽ കൃത്യമായ നിർമാണ ലൈസൻസ് ഇല്ലാത്തെ നിർമിച്ച ആയുർവേദ മരുന്നുകൾ പിടിച്ചെടുത്തു. വയനാട് ഗാന്ധി ഗ്രാമം വഴിയാണ് ഇത്തരം മരുന്നുകൾ വില്പന നടത്തിയത്. ഒരു മരുന്നിന്റെ പേരിൽ ലൈസൻസ് ഇല്ലാത്ത മറ്റൊരു സ്ഥാപനം വ്യാജമായി നിർമിച്ച മരുന്നും കണ്ടെത്തി.

പ്രമേഹം, ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്ക് ഫലപ്രദം എന്ന് പരസ്യപ്പെടുത്തിയതും ലൈസൻസ് ഇല്ലാത്തെ നിർമിച്ച മരുന്നുകളും കണ്ടെത്തി. ഏകദേശം 10000 രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്. തൊണ്ടി സാധനങ്ങൾ കൽപ്പറ്റ ജെഎഫ്സിഎം ൽ ഹാജരാക്കി. പരിശോധനയിൽ ഡോ. റമീസ, ഡോ. ശ്രീജന്‍, ഷിനു വി കെ, യൂനസ് കൊടിയത്ത് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Drug man­u­fac­tur­ing in the name of lead­ing brand: More than 10,000 Ayurvedic med­i­cines, includ­ing dia­betes, seized

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.