ഛത്തിസ്ഗഡ്ഡില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാംദിവസമായ ഇന്ന് രാഷട്രീയപ്രമേയം അവതരിപ്പിക്കും.ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയെ എങ്ങനെയാണ് നേരിടാന്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നതെന്നു പ്രമേയത്തില്‍ പറയേണ്ടിരിക്കുന്നു. പ്രവര്‍ത്തകസമിതിയിലിേക്കുള്ള അംഗങ്ങളെ തെരഞെടുപ്പിലൂടെ കണ്ടെത്തുമെന്നായിരുന്നു പറയപ്പെട്ടത്.
എന്നാല്‍ എല്ലാം പഴയതുപോലെ പാര്‍ട്ടി പ്രസിഡന്‍റ്നോമിനേറ്റ്ചെയ്യുന്നതരത്തിലേക്ക്കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം അടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് വേണ്ട എന്നത് കൂട്ടായ തീരുമാനമല്ല. നോമിനേഷൻ രീതിക്കെതിരെ എതിർപ്പ് ഉയർന്നിരുന്നു.
പ്രവർത്തക സമിതിയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണം.പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും, കോൺഗ്രസിനേ അതിന് കഴിയൂയെന്നും കാർത്തി ചിദംബരം പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം പ്രതീക്ഷിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദ്ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കും. മല്ലികാർജ്ജുൻ ഖർഗയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിക്ക് പ്ലീനറി സമ്മേളനം അംഗീകാരം നൽകും. രാവിലെ പ്രസിഡന്‍റ് പതാകഉര്‍ത്തി. പ്രവർത്തകരെ അഭിസംബോധന ചെയ്യും.
English Summary:
Congress Plenary Session; Political resolution to be presented today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.