14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 10, 2025
December 9, 2025
December 7, 2025

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി; പ്രത്യേകക്ഷണിതാവ് പദവി വേണ്ടെന്നു തരൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2023 12:50 pm

ശശിതരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയിലേക്കുള്ള പ്രത്യേക ക്ഷണിതാവ് ആക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരേ തരൂര്. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗത്വം തന്നെ വേണമെന്നനിലപാടിലാണ് അദ്ദേഹം. പ്രത്യേക ക്ഷണിതാവ് പദവി സ്വീകരിക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിൻ്റെ നീക്കം.അതേസമയം പ്രവർത്തക സമിതി അംഗം ആകാൻ മത്സരം വേണമെന്ന നിലപാട് തരൂർ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച തരൂരിന് ആയിരത്തിലധികം വോട്ട് ലഭിച്ചിരുന്നു.

നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചുകൊണ്ടായിരുന്നു ഈ നേട്ടം തരൂർ കരസ്ഥമാക്കിയത്. കേരളത്തിൽ നിന്നടക്കം വലിയ തോതിൽ പിന്തുണ തരൂരിന് കിട്ടിയിരുന്നു.ലോക്സഭയിലെ പാര്‍ട്ടി ലീഡറിന്‍റെ പ്രവര്‍ത്തനങ്ങള്‍മോശമാണെന്നും ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി ശശിതരൂരിനെ ആസ്ഥാനത്തേക്ക് കൊണ്ടുവരാനും ചില ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ അന്നു സോണിയ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവര്‍ അതിനു എതിരു നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത് 

Eng­lish Summary:
Con­gress Work­ing Com­mit­tee; Tha­roor did not want the sta­tus of spe­cial invitee

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.