5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024
September 17, 2024
September 3, 2024

കാമുകിക്ക് മെസേജ് അയച്ച മുന്‍ കാമുകനെ യുവാവ് കൊന്നു

തലയും ഹൃദയവും അവയവങ്ങളും അറുത്തുമാറ്റി ഫോട്ടോയെടുത്ത് വാട്സ്ആപിലൂടെ കാമുകിക്ക് അയച്ചു
web desk
ന്യൂഡല്‍ഹി
February 26, 2023 2:30 pm

കാമുകിക്ക് മെസേജ് അയച്ചതിനും ഫോണ്‍ ചെയ്തനിനും പെണ്‍കുട്ടിയുടെ മുന്‍ കാമുകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ നിന്നും തലയും വിരലുകളും മറ്റ് സ്വകാര്യ ഭാഗങ്ങളും പ്രതി അറുത്തുമാറ്റിയാതായി പൊലീസ് അറിയിച്ചു. കൃത്യം നടത്തിയ കൃഷ്ണ എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

നവീനും കൃഷ്ണയും ദിൽസുഖ്നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു.

ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ശിരഛേദം ചെയ്യുകയും രഹസ്യഭാഗങ്ങളും ഹൃദയവും മുറിച്ചുമാറ്റുകയും ചെയ്തു. നവീന്റെ അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. പിന്നാലെ വിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിന് മുന്നിൽ കീഴടങ്ങി. ഇയാളുടെ അറസ്റ്റുരേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.

 

Eng­lish Sam­mury:  young man killed his ex-boyfriend who sent a mes­sage to his girlfriend

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.