ലോക സമ്പന്നരുടെ പട്ടികയില്‍ ഗൗതം അഡാനിയുടെ സ്ഥാനം 30ലേക്ക് ഇടിഞ്ഞു. ഒരു മാസം മുമ്പ് സമ്പന്നരുടെ പട്ടികയില്‍ അഡാനി മൂന്നാം സ്ഥാനത്ത് ആയിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അഡാനിയുടെ ആസ്തി വന്‍ തോതില്‍ കുറഞ്ഞു. നിലവില്‍ 4200 കോടി ഡോളറാണ് ആസ്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 15,000 കോടി ഡോളര്‍ ആസ്തിയാണ് 60കാരനായ അഡാനിക്കുണ്ടായിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ തിരിച്ചടി ആയതോടെ ആസ്തിയില്‍ 10,700 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ആകെ വിപണി മൂലധനത്തില്‍ 11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ജനുവരി 24ലെ കണക്കനുസരിച്ച് മൊത്തം വിപണി മൂല്യം 232 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന 24ന് അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
English Summary; Adani’s position in the rich list has slipped to 30
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.