22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024
November 1, 2024

അമ്മയ്ക്ക് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി യാതൊരു ബന്ധവുമില്ല; മോഹന്‍ലാലും പിന്മാറിയെന്ന് ഇടവേള ബാബു

Janayugom Webdesk
കൊച്ചി
February 27, 2023 6:50 pm

അമ്മ സംഘടന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്കും മോഹന്‍ലാലും ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. മോഹന്‍ലാല്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനാണെന്ന് സിസിഎല്‍ ടീമിനെ പ്രഖ്യാപിച്ച സമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നാല്‍ പിന്നീട് ടീമില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്ത്കി. അമ്മ സിസിഎല്‍ ഓര്‍ഗനൈസിംഗ് സ്ഥാനത്ത് നിന്നും പിന്‍മാറിയിട്ടുണ്ട്. സിസിഎല്‍ മാനേജ്മെന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമ്മ സംഘടനയുടെ പിന്‍മാറ്റം. അതേ സമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സിസിഎല്ലില്‍ പങ്കെടുക്കാം. പക്ഷെ മോഹന്‍ലാലിന്‍റെയോ, അമ്മയുടെയോ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് സംഘടന അറിയിച്ചു. 

ഇത്തവണ സിസിഎല്ലില്‍ ആദ്യ രണ്ട് മത്സരത്തിലും കേരള സ്ട്രൈക്കേര്‍സ് പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും. കുഞ്ചാക്കോബോബന്‍ നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍വി ഏറ്റ് വാങ്ങിയത്.കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. നിലവില്‍ സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബാണ് കേരള സ്ട്രൈക്കേര്‍സായി മത്സരിക്കുന്നത്. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. 

Eng­lish Summary;Amma has noth­ing to do with the Celebri­ty Crick­et League
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.