19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024
May 25, 2024

തുലാമഴ കുറഞ്ഞു; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

Janayugom Webdesk
കട്ടപ്പന
February 28, 2023 6:03 pm

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. രണ്ട് മാസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമിലുണ്ടായിരുന്നത് ആകെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം മാത്രമായിരുന്നു. ഇപ്പോള്‍ 49.50 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പില്‍ 22 അടിയോളമാണ് വെള്ളം താഴ്ന്നത്. 

അതേസമയം 670 ലിറ്റോളം വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മൂലമറ്റം പവര്‍ ഹൗസിന് വേണ്ടത്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്ന അവസ്ഥയാവും. നിലവില്‍ അഞ്ച് ദശലക്ഷം യൂണിറ്റോളം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

Eng­lish Summary;The rain­fall decreased; The water lev­el is falling in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.