
തെരുവു നായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ആശുപത്രിയില്‍ അമ്മയുടെ അടുത്ത് ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവ് നായ എടുത്തുകൊണ്ടുപോയി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.
ആശുപത്രിക്ക് പുറത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭത്തില്‍ പോലീസും ആശുപത്രി മാനേജ്മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വൈകി രണ്ട് നായ്ക്കള്‍ ആശുപത്രിയിലെ ടിബി വാര്‍ഡിനുള്ളില്‍ കയറിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നായകളിലൊന്ന് കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ പിതാവിന് ടിബി രോഗമുണ്ടെന്ന് കോട്വാലി ഇന്‍ചാര്‍ജ് സീതാറാം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് കുട്ടിയുടെ അമ്മയാണ് രോഗിയെ പരിചരിച്ചിരുന്നത്. ഇതിനിടയില്‍ അമ്മ മയങ്ങിപ്പോയപ്പോളാണ് കുഞ്ഞിനെ നായ കടിച്ചെടുത്തത്. സംഭവസമയത്ത് ആശുപത്രിയിലെ ജീവനക്കാര്‍ ആരും ടിബി വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: A month-old baby was bitten by a stray dog while it was sleeping next to its mother
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.