6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
November 30, 2025

ആന്‍ഡേഴ്സണെ മറികടന്ന് അശ്വിന്‍ തലപ്പത്ത്

Janayugom Webdesk
ദുബായ്
March 1, 2023 7:41 pm

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണെ മറികടന്നാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തെത്തുന്നത്. ഡല്‍ഹിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആറ് വിക്കറ്റ് നേട്ടമാണ് താരത്തെ ഒന്നാമതെത്തിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ മറികടന്നാണ് ആന്‍ഡേഴ്‌സന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. അശ്വിനും ആന്‍ഡേഴ്‌സനും തമ്മില്‍ നിലവില്‍ അഞ്ച് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്.

രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി. നാലാമതുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് അഞ്ചാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അശ്വിന്‍ രണ്ടാമുണ്ട്. 

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ എട്ടാമതെത്തി. അതേസമയം, ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയിലും റൂട്ട് നേട്ടമുണ്ടാക്കി. ന്യൂസിലാന്‍ഡിനെതിരെ നേടിയ സെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റൂട്ട് മൂന്നാമതെത്തി. ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ ഒന്നാമത് തുടരുന്നു.

Eng­lish Summary;Ashwin top scored in balling

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.