21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 14, 2025
February 12, 2025
January 16, 2025
January 3, 2025
January 3, 2025
December 17, 2024
December 2, 2024
December 1, 2024
November 29, 2024

കല്‍ക്കരി ഖനനം: അഡാനിക്ക് കേന്ദ്രത്തിന്റെ വഴിവിട്ട സഹായം

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2023 10:09 pm

ഗൗതം അഡാനിയുടെ കല്‍ക്കരി വ്യവസായത്തിന് ഉത്തേജനം പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു. 2014ല്‍ 204 കല്‍ക്കരി ഖനികളുടെ ഖനന ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് മോഡി സർക്കാർ കൊണ്ടുവന്ന നിയന്ത്രണത്തിന് കീഴിലാണ് അഡാനി ഗ്രൂപ്പിന് ഈ ഇളവ് ലഭിച്ചത്. പല ബ്ലോക്കുകളും സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് അനധികൃതമായി അനുവദിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ഈ കമ്പനികള്‍ രഹസ്യമായി കോര്‍പറേറ്റുകള്‍ക്ക് കരാര്‍ മറിച്ചുവില്‍ക്കുകയായിരുന്നു.

2008 ജൂലൈയിലാണ് അഡാനി ഗ്രൂപ്പിന് അത്തരമൊരു കരാർ ലഭിച്ചത്. യുപിഎ ഭരണകാലത്ത് കൽക്കരിപ്പാടങ്ങൾ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് മാത്രമല്ല, കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും അനുവദിച്ചിരുന്നു. രഹസ്യ കരാർ പ്രകാരം വെളിപ്പെടുത്താത്ത നിരക്കിൽ സ്വകാര്യ കമ്പനികൾക്ക് ഖനനാവകാശം വിട്ടുനൽകി. ഈ കരാറുകളെ മൈൻ ഡെവലപ്പർ ആൻഡ് ഓപ്പറേറ്റർ (എംഡിഒ) എന്നാണ് വിളിക്കുന്നത്.
ഈ കരാറുകളാണ് അഡാനി ഗ്രൂപ്പിനെ ലാഭകരമായ കൽക്കരി ബിസിനസിലേക്ക് എത്തിച്ചത്. കാലക്രമേണ, അഡാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി എംഡിഒ ആയി ഉയർന്നു. നിലവിൽ, 2,800 ദശലക്ഷം ടണ്ണിലധികം കൽക്കരി ശേഖരമുള്ള ബ്ലോക്കുകൾക്കായി ഒമ്പത് എംഡിഒ കരാറുകള്‍ കമ്പനിക്കുണ്ട്. 

2014 ആയപ്പോഴേക്കും അത്തരത്തില്‍ അഞ്ച് കരാറുകളാണ് അഡാനി ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ നേരിട്ട് ഒപ്പുവച്ചു. ഒന്നിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരാണ് ഒപ്പിട്ടത്. മറ്റ് രണ്ടെണ്ണം വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സംയുക്ത സംരംഭങ്ങളായിരുന്നു. ഈ സംയുക്ത സംരംഭ പങ്കാളികളിൽ ഒന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു. ലൈസന്‍സുകള്‍ കോടതി റദ്ദാക്കിയതോടെ സ്വകാര്യ കമ്പനികളുമായി ഇവര്‍ നടത്തിയ എംഡിഒ കരാറുകൾ അസാധുവായി. എന്നാല്‍ സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ഖനന നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അഡാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ ചെയ്തു നല്‍കുകയായിരുന്നു. ഇതേ വിഷയത്തില്‍ നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകളില്‍ സുതാര്യതയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അഭിപ്രായപ്പെട്ടുവെങ്കിലും ക്രമക്കേടുകളില്‍ നടപടി ഉണ്ടായിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 

Eng­lish Summary;Coal min­ing: Cen­ter’s mis­guid­ed aid to Adani

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.