
രാജസ്ഥാനിലെ നര്‍മ്മദ കനാലില്‍ ഏഴംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തി. കര്‍ഷകനായ ശങ്കർലാൽ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാൻവി (8), പ്രകാശ് (6), ഹിതേഷ് (3) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് ജലോർ ജില്ലയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും പൊലീസ് സൂപ്രണ്ട് കിരൺ കാങ് പറഞ്ഞു. ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് എല്ലാവരും കനാലിലേക്ക് എടുത്തുചാടിയതെന്ന് സർക്കിൾ ഓഫീസർ രൂപ് സിങ് പറഞ്ഞു. വസ്ത്രങ്ങളും മൊബൈൽ ഫോണും ഇവർ കരയിൽ ഉപേക്ഷിച്ചിട്ടുണ്ട്.
ഇവര്‍ ഗലീഫ ഗ്രാമത്തിലെ താമസക്കാരാണെന്ന് സഞ്ചോർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ നിരഞ്ജൻ പ്രതാപ് സിങ്ങ് അറിയിച്ചു. കുടുംബവഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സംസ്ഥാന മ്പതികൾ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തിൽ ബന്ധുക്കൾ ഇടപ്പെട്ടിരുന്നതായും ഗ്രാമീണർ പറഞ്ഞു. അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിക്കുന്നതായും മറ്റു ചിലർ ആരോപിക്കുന്നു. പഞ്ചായത്ത് യോഗത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചിരുന്നു.
English Sammury: couple and five childrens died in rajasthan Narmada canal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.