ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എ എം അഹമ്മദി (91) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സൂറത്തിൽ ജനിച്ച ജസ്റ്റിസ് അഹമ്മദി, 1954 ൽ ബോംബെയിലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1976ൽ ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ഉയർത്തി.
1989ൽ സുപ്രീം കോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990–1994 കാലഘട്ടത്തിൽ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24 ന് വിരമിക്കുന്നതുവരെ ചീഫ് ജസ്റ്റിസ് ആയിരുന്നു. സുപ്രീം കോടതിയിലായിരിക്കെ ജസ്റ്റിസ് അഹമ്മദി 811 ബെഞ്ചുകളുടെ ഭാഗമായി 232 വിധിന്യായങ്ങൾ എഴുതി.
English Sammury: Former Chief Justice Of India AM Ahmadi Passes Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.