കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പ്രതികരണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ത്രിപുരയിലെ ഇടത്-കോൺഗ്രസ് സഖ്യം കേരളത്തിലെ ജനം കാണുന്നുണ്ട്. ഒരിടത്ത് ഗുസ്തിയും മറ്റൊരിടത്ത് സുഹൃത്തുക്കളുമാണെന്ന് മോഡി ആക്ഷേപിച്ചു. സിപിഐ(എം)ഉം കോൺഗ്രസും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. നാഗാലാൻഡിലെയും മേഘാലയയിലെയും ത്രിപുരയിലെയും പോലെ ബിജെപി കേരളത്തിലും സർക്കാരുണ്ടാക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ലെന്നും ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്ന് മോഡി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി മൊബൈൽ ടോർച്ച് തെളിയിക്കാനായിരുന്നു മോഡിയുടെ ആഹ്വാനം.
അതേസമയം മതനിരപേക്ഷതക്കും ജനാധിപത്യബോധത്തിനും ശക്തമായ അടിത്തറയുള്ള കേരളം ബിജെപിയുടെ വര്‍ഗീയ‑വിദ്വേഷ അജന്‍ഡയെ ഒരിക്കലും സ്വീകരിക്കില്ലെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പകല്‍ സ്വപ്നം കാണാന്‍ നരേന്ദ്രമോഡിക്കും അവകാശമുണ്ടെന്ന് മുന്‍ മന്ത്രി എം എ ബേബിയും പറഞ്ഞു.
English Sammury: Narendra Modi said, BJP will form government in Kerala too
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.