22 December 2025, Monday

Related news

December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025

വിജയ് മല്യയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2023 11:00 pm

തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള മുംബൈ കോടതിയുടെ നടപടികള്‍ ചോദ്യം ചെയ്ത് വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തന്റെ കക്ഷിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും വിഷയത്തില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കോടതിയില്‍ വാദം കേള്‍ക്കവെ വിജയ് മല്യയുടെ അഭിഭാഷന്‍ ബോധിപ്പിച്ചു.

അതിനു പിന്നാലെ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ തന്നെ വക്കാലത്തില്‍ നിന്നും ഒഴിവാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ചിലാണ് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000കോടി വായ്പയെടുത്ത് തിരിച്ചടക്കാതെ വിജയ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്.

Eng­lish Sum­ma­ry: Supreme Court rejects Vijay Mallya’s plea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.