21 December 2025, Sunday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

വാഹനത്തില്‍ നിന്ന് പുക ഉയരുന്നതുകണ്ട് തീപിടിത്തമാണെന്ന് തെറ്റിദ്ധരിച്ചു: വാഹനത്തില്‍ നിന്ന് ചാടിയ സ്ത്രീ മരിച്ചു

Janayugom Webdesk
ബാലിയ
March 4, 2023 4:54 pm

ഉത്തർപ്രദേശില്‍ ജീപ്പില്‍ നിന്നും ചാടിയ സ്ത്രീ മരിച്ചു. ഓടുന്ന ജീപ്പിന്റെ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് തീപിടിക്കുമെന്ന് ഭയന്നാണ് വാഹനത്തില്‍ നിന്നും ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയയിലെ രസ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സുഭാവതി ദേവി (50) ആണ് മരണപ്പെട്ടത്. വാഹനത്തില്‍ നിന്നു ചാടിയ മുന്നി ദേവി (45) ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളെ രസ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുഭാവതി മരണപ്പെടുകയായിരുന്നു. മുന്നി ചികിത്സയിലാണ്. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

Eng­lish Sum­ma­ry: Smoke ris­ing from vehi­cle mis­tak­en for fire: Woman dies after jump­ing from vehicle

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.