22 January 2026, Thursday

ഭാര്യയുമായി വഴക്കിട്ട യുവാവ് എട്ടുവയസുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

web desk
ലഖ്നൗ
March 8, 2023 4:00 pm

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് എട്ടുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയായ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശി സനാവ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മയും ബന്ധുക്കളും സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടി അസുഖം ബാധിച്ചാണ് മരിച്ചതെന്ന് പ്രതിയുടെ ബന്ധുക്കള്‍ വാദിച്ചു. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് തെളിഞ്ഞു. ഇതോടെ സനാവ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം ആരോപണം നിഷേധിച്ചെങ്കിലും ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ആദ്യം മകളെ മര്‍ദ്ദിച്ചെന്നും പിന്നീട് ബലാത്സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ.വിപിന്‍ ടാഡ പറഞ്ഞു.

 

Eng­lish Sam­mury: father arrest­ed mur­der rape 8 year old girl saha­ran­pur uttar pradesh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.