ഹോളി ആഘോഷത്തിനിടെ മുംബൈയില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. സാകി നാകയിലെ ജാരി മാരി മന്ദിറിന് സമീപമാണ് സംഭവം നടന്നത്. ഫൈസാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോളി ആഘോഷിക്കുന്ന ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഫൈസാനെ വടികളും മറ്റും ഉപയോഗിച്ച് മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. ഗുരുതമായി പരിക്കേറ്റ യുവാവിനെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അതേസമയം ശരീരത്തില്‍ നിറം എറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാന മേദക് ജില്ലയില്‍ യുവാവിനെ ചുട്ടുകൊന്നു. മാര്‍പള്ളി ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ ബി അഞ്ജയ്യ ആണ് മരിച്ചത്.
ഹോളി ആഘോഷത്തിനിടെ ബൈക്കില്‍ പോകുകയായിരുന്ന മുഹമ്മദ് അബ്ദുള്‍ ഷാബിറിന്റെ ദേഹത്ത് അഞ്ജയ്യ നിറം വിതറുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഷാബിര്‍ അഞ്ജയ്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
English Summary: lynching during Holi celebrations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.