22 January 2026, Thursday

വാഹനത്തില്‍ പശുവിനെ കൊണ്ടുപോയ ആളെ വെടിവച്ചു

web desk
ലഖ്നൗ
March 9, 2023 2:38 pm

ട്രക്കില്‍ പശുക്കളെ കൊണ്ടുപോയിരുന്ന ആള്‍ പശുസംരക്ഷകരുടെ വെടിയേറ്റ് ആശുപത്രിയില്‍. യുപിയിലെ പാര ഏരിയയിൽ വച്ചുണ്ടായ ആക്രമണത്തില്‍ പ്രേം സിങ്ങി(50)നാണ് വെടിയേറ്റത്. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും ആരെയും തിരിച്ചറിയാനായിട്ടില്ലെന്നും പാരാ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ടി ബി സിങ് പറഞ്ഞു. പ്രേം സിങ്ങിനെ വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചു. അവിടെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ്എച്ച്ഒ പറഞ്ഞു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ട്രക്കിൽ 13 പശുക്കൾ ഉണ്ടായിരുന്നു. മെയിൻപുരിയിലേക്കാണ് ഇവയെ കൊണ്ടുപോയിരുന്നത്. ടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു.

 

Eng­lish Sam­mury: trans­port­ing cows in truck man being shot injuries after

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.