26 December 2025, Friday

സ്വർണവിലയിൽ വർധന; പവന് 41,120 രൂപ

Janayugom Webdesk
തിരുവനന്തപുരം
March 10, 2023 10:55 am

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 50 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വർധിച്ച് 4245 രൂപയായി. അതേസമയം വെള്ളി നിരക്കിൽ മാറ്റമില്ല. തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവിലയിൽ വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിൽ 95 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഗ്രാമിന് 5090 രൂപയിൽ എത്തിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് റെക്കോർഡ് വിലയില്‍ സ്വർണമെത്തിയത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Eng­lish Summary;Increase in gold prices; 41,120 in revenue

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.