19 December 2025, Friday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025

രാഹൂല്‍ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2023 11:54 am

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹൂല്‍ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ .ഫെബ്രുവരി ആറിന് രാഹുല്‍ ഗാന്ധിപാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കാന്‍ മാത്രം വിനിയോഗിച്ചതായി അദ്ദേഹം പാര്‍ലമന്‍റ് അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ പാരാതിയും നല്‍കി.

സ്പീക്കറുടെ അനുമതിയില്ലാതെയാണ് രാഹുല്‍ പ്രസംഗിച്ചതെന്നും, അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ 18 ഓളം പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ നടത്തിയെന്നുമാണ് പരാതിയിലുള്ളത്.സഭയുടെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ദുബൈ അഭിപ്രായപ്പെട്ടു.

1976ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയത് പോലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദുബെ പാര്‍ലമെന്റ് അന്വേഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Summary:
BJP MP wants to expel Rahul Gand­hi from Parliament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.