27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

കൊച്ചിയില്‍ എംഡിഎംഎയുമായി നടന്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
March 11, 2023 12:37 pm

എറണാകുളത്ത് എംഡിഎംഎയുമായി നടന്‍ അറസ്റ്റിൽ. നിധിൻ ജോസ് ആണ് അസ്റ്റിലായത്. ഇയാൾക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് സംഘത്തിലെ തലവൻ ആശാൻ സാബു എന്ന് അറിയപ്പെടുന്ന ഞാറക്കൽ സ്വദേശി ശ്യാംകുമാറും പിടിയിലായി. ഇവരുടെ പക്കൽ നിന്നും 22 ​ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് കടത്താൻ ഉപയോ​ഗിച്ച സ്‌കൂട്ടറും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. നിധിന്റെ കൈവശമുണ്ടായിരുന്ന 5.2 ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളെ സിനിമലോകത്ത് ‘ചാർളി’ എന്നാണ് അറിയപ്പെടുന്നത്. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശാൻ സാബു. ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളം പേരെ പൊലീസ് പിടികൂടിയിരുന്നു.

ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന വ്യാപിപ്പിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മയക്കുമരുന്ന്‌ വാങ്ങി കൊച്ചിയിലെത്തിച്ച്‌ നടന്റെ സഹായത്തോടെയാണ് നഗരത്തില്‍ വിൽപ്പന. വ്യാഴാഴ്ച രാത്രി കളമശേരിയിലെ വാടകവീട്ടിൽ നിന്നാണ്‌ നിധിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കലക്‌ഷൻ എടുക്കാൻ ഇടപ്പള്ളിയിൽ വ്യാഴാഴ്ച വൈകിട്ട്‌ ഏജന്റുമാരെ കാത്തുനിൽക്കുമ്പോഴാണ്‌ ആശാൻ സാബുവിനെ പൊലീസ് പിടിയിലായത്. 

Eng­lish Summary;Actor arrest­ed with MDMA in Kochi

You may also like this video 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.