17 January 2026, Saturday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

അരിക്കൊമ്പന്റെ ആക്രമണം; കാന്റീന്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
കുമളി
March 12, 2023 9:52 am

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ശാന്തന്‍പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ ലേബര്‍ കാന്റീനാണ് കാട്ടാന ആക്രമിച്ചു. കാന്റീന്‍ നടത്തിപ്പുകാരന്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പന്നിയാര്‍ എസ്‌റ്റേറ്റില്‍ റേഷന്‍കട പലതവണ അരിക്കൊമ്പന്‍ ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ റേഷന്‍കടയ്ക്ക് ചുറ്റിലും ഇലക്ട്രിക് ഫെന്‍സിംഗ് നടത്തി. അതിനാല്‍ ഇതിന് തൊട്ടടുത്തുള്ള ലേബര്‍ കാന്റീനിലാണ് കാട്ടാന ആക്രമണം നടത്തിയത്.

കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ മാത്രമാണ് ഈസമയത്ത് ഉണ്ടായിരുന്നത്. കാട്ടാനയെ കണ്ട് എഡ്വിന്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എഡ്വിന്റെ പിന്നാലെ കാട്ടാനയും. തുടര്‍ന്ന് തൊട്ടടുത്തുള്ള ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിക്കൂയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് ഓടിച്ചു.

Eng­lish Summary;Attack of rice stalk; The can­teen employ­ee escaped unhurt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.