7 December 2025, Sunday

Related news

December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025
November 15, 2025

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; “ചാൾസ് എന്റർപ്രൈസസ്” ആദ്യ ഗാനവും പുറത്തിറങ്ങി

Janayugom Webdesk
March 12, 2023 1:26 pm

ഒട്ടെറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉർവ്വശിയും. അപകടത്തിൽപ്പെട്ട് അഭിനയ ജീവിതത്തിൽ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാർ ഉർവ്വശിക്കൊപ്പം വളരെ നാളുകൾക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണ്.
ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ചാൾസ് എന്റർപ്രൈസസ്” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മോഹനൻ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാൾസ് എന്റർപ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലർന്ന രീതിയിലാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്നത് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്മണ്യൻ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിർവ്വഹിച്ചിരിക്കുന്നു.

രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാൾസ് എന്റർപ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം ‑സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം — മനു ജഗദ്, സംഗീതം — സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് ‑അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ‑ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം — അരവിന്ദ് കെ ആര്‍ മേക്കപ്പ് — സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.

Eng­lish Summary;Appukuttan and Damayan­ti met again; The first song “Charles Enter­pris­es” was also released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.