ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘമെത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നാല് കുങ്കിയാനകളും ഒപ്പം 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് ഇടുക്കിയില്‍ എത്തുക. ഈ മാസം 16ന് ശേഷമാണ് സംഘം പ്രദേശത്ത് എത്തുക. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ മറ്റു പ്രശ്‌നക്കാരായ ചക്കകൊമ്പന്‍ മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേമാണ് മന്ത്രിയുടെ പ്രതികരണം.
English Summary;A 30-member team will come to catch Arikompan: Minister AK Saseendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.