23 December 2025, Tuesday

Related news

December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 17, 2025
December 16, 2025
December 15, 2025
December 15, 2025
December 12, 2025
December 12, 2025

ഐറ്റംഡാന്‍സ് ;അഭിഭാഷകരുടെ ധാര്‍മ്മികതയ്ക്ക് അനുയോജ്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2023 4:00 pm

ഡല്‍ഹിബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഹോളി മിലന്‍ ചടങ്ങിനിടെ അവതരിപ്പിച്ച നൃത്തപരിപാടികളെ ഡല്‍ഹി ഹൈക്കോടതി അപലപിച്ചു.പട്യാല ഹൗസ് കോടതി സമുച്ചയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഭിഭാഷകരുടെ ഉയര്‍ന്ന ധാര്‍മ്മികതയ്ക്ക് അനുസൃതമല്ല ഐറ്റം ഡാന്‍സ്എന്നും പ്രസ്താവിക്കുകയും ചെയ്തു.

ഇത്ഒരു ജ്യുഡീഷ്യല്‍ സ്ഥാപനത്തിന് കളങ്കം വരുത്തുമെന്നും ഡല്‍ഹി ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. നേരത്തെ നിരവധി അഭിഭാഷകര്‍ ചടങ്ങിനെ എതിര്‍ത്ത് ന്യൂഡല്‍ഹി ബാര്‍ അസോസിയേഷന് കത്തെഴുതിയിരുന്നു. ഇത് അനുചിതവും,ലിംഗവിവേചനപലവും,ഒരു ബാര്‍ അസോസിയേഷന് തികച്ചും അനുയോജ്യമല്ലാത്തതുമാണെന്നും അവര്‍ അവകാശപ്പെട്ടു.

മൂന്ന് ദിവസത്തിനകം സംഭവത്തില്‍ എന്‍ഡിബിഎക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്ട് ജഡ്ജി പട്യാല ഹൗസ് കോടതിയോട് ആവശ്യപ്പെട്ടതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതിയില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഏതെങ്കിലും പരിപാടിക്ക് കോടതി പരിസരം ഉപയോഗിക്കാൻ അനുമതി തേടി ജില്ലാ കോടതിക്ക് ബാർ അസോസിയേഷൻ അപേക്ഷിച്ചാൽ, അന്തസ്സും പ്രതിച്ഛായയും തകർക്കുന്ന ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

Eng­lish Summary:
Del­hi High Court says Item­Dance is unfit for lawyers’ ethics

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.