22 January 2026, Thursday

Related news

February 2, 2025
January 17, 2025
December 31, 2023
November 1, 2023
September 14, 2023
July 20, 2023
June 3, 2023
May 29, 2023
May 23, 2023
May 18, 2023

മറ്റൊരു വിവാഹത്തിന് മുതിര്‍ന്ന കാമുകനുമേല്‍ യുവതി തിളച്ച എണ്ണയൊഴിച്ചു

web desk
കോയമ്പത്തൂര്‍
March 12, 2023 6:09 pm

തമിഴ്‌നാട്ടിലെ ഈറോഡിൽ 27 കാരനായ കാമുകന്റെ മേൽ തിളച്ച എണ്ണ ഒഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭവാനിയിലെ വർണപുരം സ്വദേശിയായ കാർത്തിക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ ബന്ധുവായ മീനാ ദേവിയാണ് കാര്‍ത്തി തന്നെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് തിളച്ച എണ്ണൊഴിച്ചത്.

പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കാര്‍ത്തി. ഇയാള്‍ മീനാ ദേവിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ കാർത്തിക്ക് മറ്റൊരു സ്ത്രീയുമായി വിവാഹ നിശ്ചയം നടത്താൻ പോകുന്നുവെന്ന് അറിഞ്ഞ മീനാ ദേവി അതിനെ ചോദ്യംചെയ്തു. ഇത് വഴക്കില്‍ കലാശിച്ചിരുന്നു. ശനിയാഴ്ച കാർത്തി, മീനാ ദേവിയെ കാണാൻ എത്തിയപ്പോൾ വീണ്ടും തർക്കമായി. ഇതിനിടെ മീനാ ദേവി തിളച്ച എണ്ണ കാര്‍ത്തിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

കൈകളിലും മുഖത്തും പൊള്ളലേറ്റതോടെ കാർത്തി നിലത്തുവീണു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ കരച്ചിൽ കേട്ട് അയൽക്കാർ എത്തി കാര്‍ത്തിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പൊലീസെത്തിയതും മീനാ ദേവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും.

 

Eng­lish Sam­mury: girl­friend pours boil­ing oil on unfaith­ful boyfriend in tamilanadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.