19 December 2025, Friday

Related news

December 16, 2025
December 16, 2025
December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 16, 2025

മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു; 58കാരന് 35 വര്‍ഷം തടവ് ശിക്ഷ

Janayugom Webdesk
തൃശ്ശൂര്‍
March 13, 2023 7:17 pm

ചാലക്കുടിയില്‍ മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും. പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. റോഡരികില്‍ നിന്നും കുട്ടിയെ കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വര്‍ഷവും ഒന്‍പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോളാണ് ഹാജരായത്. 

Eng­lish Summary;A three-year-old was molest­ed; 58-year-old jailed for 35 years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.