22 January 2026, Thursday

Related news

January 7, 2026
January 6, 2026
December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025

തെരുവ് നായ ആക്രമണം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
March 14, 2023 5:44 pm

തെലങ്കാനയില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചു. ഖമ്മം ജില്ലയിലാണ് ബാനോത്ത് ഭരത് എന്ന കുട്ടി മരിച്ചത്. പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണത്തിന് കീഴടങ്ങിയത്. ഒരു മാസത്തിനിടെ തെരുവ് നായയുടെ അക്രമണത്തില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഭരത്. 

കഴിഞ്ഞ മാസം ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നാല് വയസ്സുള്ള ആൺകുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെത്തുടർന്ന് നാല് വയസ്സുള്ള മറ്റൊരു ആൺകുട്ടിക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ്ക്കളുടെ അക്രമണത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് തെലങ്കാന ഗവൺമെന്റ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

Eng­lish Summary;Stray dog ​​attack; A trag­ic end for a five-year-old boy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.