18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024

യുവാവ് രക്തം ഛര്‍ദിച്ച് മരിച്ചു; മദ്യത്തില്‍ വെള്ളത്തിന് പകരം ഒഴിച്ചു നല്‍കിയത് വിനാഗിരിയെന്ന് പരാതി

Janayugom Webdesk
കോഴിക്കോട്
March 14, 2023 6:31 pm

യുവാവിന്റെ മരണത്തിന് കാരണം മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതെന്ന് പരാതി. യുവാവിന്റെ മരണത്തിന് കാരണം മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതിനാലാണെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീമി(42)ന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നത്. മദ്യവില്‍പ്പന നടത്തുന്ന കടയില്‍നിന്ന് മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുനല്‍കിയെന്നും ഇത് കുടിച്ചാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം.

കൊയിലാണ്ടിയിലെ ബാറിന് സമീപമാണ് കഴിഞ്ഞ ദിവസം കരീമിനെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാറിന് സമീപം ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ അനധികൃത മദ്യവില്‍പ്പന ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇവിടെ ബാറിലേതിന് സമാനമായി പെഗ്ഗ് വിലയ്ക്കാണ് മദ്യം വിറ്റിരുന്നതെന്നും കടയില്‍ വിനാഗിരി സൂക്ഷിച്ചിരുന്നതായും ഇവിടെനിന്ന് നല്‍കിയ മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുനല്‍കിയതിനാലാണ് യുവാവ് മരിച്ചതെന്നും നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം കടയില്‍ പൊലീസും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.

Eng­lish Summary;The young man vom­it­ed blood and died; Com­plaint that instead of water, vine­gar was added to the liquor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.