മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. ജനുവരിയിൽ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ ഇത് 3.85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവില പണപ്പെരുപ്പം മുകളിലേക്ക് തന്നെയാണ്. ജനുവരിയിലെ 2.38 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 3.81 ആയി വര്‍ധിച്ചു. പഴവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞമാസം 7.02 ശതമാനം വില ഉയര്‍ന്നു. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക 6.44 ശതമാനമാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് ആര്‍ബിഐയുടെ നിശ്ചിത ലക്ഷ്യമായ ആറിന് മുകളിലായി തന്നെ തുടരുകയാണ്.
English Summary;A slight decline in headline inflation; Food prices have increased
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.